Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ നായാട്ട്; 170ലധികം പേർക്ക് പരിക്ക്

ജറുസലം: മസ്ജിദുൽ അഖ്സക്ക് നേരെ ഇസ്രായേൽ സേനയുടെ ആക്രമണം. അധിനിവേശ കിഴക്കൻ ജറുസലമിൽ ഒത്തുചേർന്ന ആരാധകരെ പിരിച്ചുവിടാനുള്ള ശ്രമത്തിലായിരുന്നു സൈന്യം. ആക്രമണത്തിൽ 170ലധികം ഫലസ്തീനികൾ പരിക്കേറ്റു. ജറുസലമിനെ ചൊല്ലി കഴിഞ്ഞ ആഴ്ചകളിലായി ഇസ്രായേലിനും ഫലസ്തീനുമിടയിൽ സംഘർഷം വീണ്ടും അധികരിച്ചിരുന്നു.

വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച പതിനായരക്കണക്കിന് ആരാധകർ മസ്ജുദുൽ അഖ്സയിൽ ഒത്തുചേരുകയും, ജൂത കുടിയേറ്റക്കാർ അവകാശപ്പെടുന്ന ഇസ്രായേൽ അധിനിവേശ മേഖലയിൽ ഫലസ്തീനികളെ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുകയുമായിരുന്നു.

കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയിൽ കഴിയുന്ന ഫലസ്തീൻ കുടുംബങ്ങൾക്ക് ശൈഖ് ജറാഹിലെ നിവാസികളും ഫസ്തീനികളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരും കഴിഞ്ഞ ആഴ്ചയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജറുസലമിലെ ആക്രമണത്തിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇസ്രായേൽ-ഫലസ്തീൻ അധികൃതർ സംഘർഷം കുറയ്ക്കുന്നതിന് നിർണായക നടപടികൾ കെെകൊള്ളണമെന്നും യു.എസ് ആവശ്യപ്പെട്ടു.

Related Articles