Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശനം വിലക്കി; ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി ജോര്‍ദാന്‍

അമ്മാന്‍: ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ജോര്‍ദാന്‍. അധിനിവേശ കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശനത്തിനിടെ ജോര്‍ദാന്‍ പ്രതിനിധിയെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണിത്. ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചുള്ള കത്ത് ഇസ്രായേല്‍ സര്‍ക്കാറിന് കൈമാറിയതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി. ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ ഉള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അതോറിറ്റിയാണ് ജോര്‍ദാന് കീഴിലെ ജറൂസലം വഖ്ഫ് വകുപ്പെന്ന് കത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട് -അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ ശക്തിയെന്ന നിലയില്‍, അധിനിവേശ നഗരമായ ജറൂസലമിനോടും പുണ്യസ്ഥലങ്ങളോടും പ്രത്യേകിച്ച് മസ്ജിദുല്‍ അഖ്‌സയോടുമുള്ള അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും ഇസ്രായേല്‍ അനുസരിക്കണമെന്ന് ജോര്‍ദാന്‍ മന്ത്രാലയ വക്താവ് സിനാന്‍ മജാലി പറഞ്ഞു. അധിനിവേശ ജറൂസലമിലെ ചരിത്രപരമായ തല്‍സ്ഥിതി മാറ്റാനുള്ള ശ്രമങ്ങള്‍ ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോര്‍ദാന്‍ അംബാസഡര്‍ ഗസ്സാന്‍ മജാലിയെ മസ്ജിദുല്‍ അഖ്‌സയുടെ വടക്കുഭാഗത്തുള്ള ലയണ്‍സ് ഗേറ്റില്‍ വെച്ച് ഇസ്രായേല്‍ പൊലീസ് തടയുകയും സഹകരണത്തിന്റെ അഭാവത്തില്‍ സ്ഥലത്തേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില് അംഗമാകാന്????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Israel Jordan Al-Aqsa Mosque

Related Articles