Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പ്രധാനമന്ത്രി സീസിയുമായി കൂടിക്കാഴ്ച നടത്തി

കൈറോ: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി കൂടിക്കാഴ്ച നടത്തുകയും, ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നവും നയതന്ത്രബന്ധവും ചര്‍ച്ച ചെയ്തു. പത്ത് വര്‍ഷത്തിനിടെയുള്ള ഇസ്രായേലിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത് -അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ മാസത്തില്‍ അധികാരത്തിലേറിയ തീവ്ര വലതുപക്ഷ യാമിന പാര്‍ട്ടിയുടെ തലവന്‍ നഫ്താലി ബെനറ്റ് തിങ്കളാഴ്ച ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി സീനായ് ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള ശറം അശ്ശൈഖിലെ ചെങ്കടല്‍ റിസോര്‍ട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയായിരുന്നു.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്താനുള്ള ഈജിപ്തിന്റെ ശ്രമവും, മേഖലയിലെ പുനര്‍നിര്‍മാണത്തിനുള്ള അന്താരാഷ്ട്ര പിന്തുണയുടെ പ്രാധാന്യവും ചര്‍ച്ചയില്‍ സീസി എടുത്തപറഞ്ഞതായി ഈജിപ്ഷ്യന്‍ പ്രസിഡന്‍സി പ്രസ്താവനയിലൂടെ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും ഈജിപ്ത് പിന്തുണക്കുന്നതായി സീസി പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles