Current Date

Search
Close this search box.
Search
Close this search box.

ആദ്യ ഇസ്രായേല്‍ വിമാനം യു.എ.ഇയിലേക്ക് പറന്നു; സൗദിക്ക് മുകളിലൂടെ

തെല്‍ അവീവ്: ചരിത്രം രചിച്ച് ഇസ്രായേല്‍ ആദ്യമായി യു.എ.ഇയിലേക്ക് നേരിട്ട് ഔദ്യോഗിക വിമാന സര്‍വീസ് നടത്തി. ഇസ്രായേല്‍-യു.എ.ഇ നയതന്ത്ര കരാറിന്റെ ഭാഗമായി ഉന്നതതല ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച രാവിലെയായിരുന്നു ഇസ്രായേല്‍ പ്രതിനിധി സംഘത്തെയും വഹിച്ചുള്ള വിമാനം സൗദിയുടെ വ്യോമപാതയും കടന്ന് യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ ലാന്റ് ചെയ്തത്.ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഒരു രാജ്യം ആദ്യമായാണ് ഇസ്രായേലിന്റെ ഔദ്യോഗിക വിമാനത്തിന് തങ്ങളുടെ മണ്ണിലിറങ്ങാന്‍ അനുവാദം നല്‍കിയത്.

ഇസ്രായേലിന്റെ ഔദ്യോഗിക വിമാന സര്‍വീസായ ഇല്‍ ആലിന്റെ LY971 വിമാനമാണ് നയതന്ത്ര പ്രതിനിധി സംഘത്തെയും വഹിച്ച് യു.എ.ഇയിലെത്തിയത്. വിമാനത്തിന് പുറത്ത് അറബി,ഇംഗ്ലീഷ്,ഹീബ്രൂ ഭാഷകളില്‍ peace(സമാധാനം) എന്ന് എഴുതിയിട്ടുണ്ടായിരുന്നു. തെല്‍ അവീവിനു സമീപമുള്ള ബെന്‍ ഊരിയൂന്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം സര്‍വീസ് നടത്തിയത്.

ഇസ്രായേലിനു പുറമെ യു.എസില്‍ നിന്നുള്ള പ്രതിനിധികളും സംഘത്തിലുണ്ട്. വൈറ്റ് ഹൗസ് ഉപദേഷ്ടാവും ട്രംപിന്റെ മരുമകനുമായ ജാര്‍ദ് കുഷ്‌നറും യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രയിനും ഇതിലുള്‍പ്പെടും. ഇരു രാഷ്ട്ര നേതാക്കളുടെയും അടുത്ത അനുയായികളാണ് ഉന്നത തലസംഘത്തിലുള്ളത്. സൗദിയുടെ വ്യോമപാത ഉപയോഗിച്ചാണ് വിമാനം യു.എ.ഇയിലേക്ക് പറന്നത്. ഇതിനായി ഇസ്രായേല്‍ ഞായറാഴ്ച സൗദിയുടെ അനുമതി വാങ്ങിയിരുന്നു.
‘ഇതൊരു ചരിത്രപരമായ വിമാനയാത്രയാണ്, പശ്ചിമേഷ്യയിലേക്കും അതിനപ്പുറത്തേക്കും ഇനിയും കൂടുതല്‍ ചരിത്രപരമായ യാത്ര ആരംഭിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ -യാത്രക്കും മുന്‍പ് കുഷ്‌നര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി തുറന്ന ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യമിട്ട് ഓഗസ്റ്റ് 13നാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ യു.എ.ഇ ഇസ്രായേല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു അറബ് രാജ്യം ആദ്യമായി ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിക്കുന്നത്.

https://islamonlive.in/news/uae-scraps-israel-economic-boycott/

Related Articles