Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ചാന്ദ്ര ദൗത്യം പരാജയപ്പെട്ടു

തെല്‍അവീവ്: ഇസ്രായേല്‍ ചന്ദ്രനിലേക്ക് അയച്ച ബഹിരാകാശ പേടകം വിജയം കാണാതെ തകര്‍ന്നു. ചന്ദ്രനിലേക്ക് വിക്ഷേപണം നടത്തിയ നാലാമത്തെ രാജ്യമായി മാറാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് ഇതിലൂടെ തകര്‍ന്നത്. സ്വകാര്യ ഇസ്രായേലിലെ സ്വകാര്യ ബഹിരാകാശ കേന്ദ്രം അയച്ച ബിയര്‍ഷീറ്റ് എന്നു പേരുള്ള പേടകമാണ് തകര്‍ന്നടിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

ബഹിരാകാശ കേന്ദ്രത്തിന്റെ അധികൃതര്‍ തന്നെയാണ് വിവരം ട്വിറ്റര്‍ അക്കൗണ്ട് വഴി ഔദ്യോഗികമായി അറിയിച്ചത്. പേടകം ചന്ദ്രനിലേക്ക് ഇറങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ അവശേഷിക്കെയാണ് തകര്‍ന്നു വീണത്. ചന്ദ്രനിലേക്ക് എത്തിയിരുന്നെന്നും ലാന്റ് ചെയ്യാനുള്ള പ്രക്രിയകള്‍ക്കിടെയാണഅ തകര്‍ന്നതെന്നും അധികൃതര്‍ അറിയിച്ചു. വിക്ഷേപണ പരിപാടി വളരെ പ്രതീക്ഷയോടെയും തത്സമയ സംപ്രേക്ഷണം നല്‍കിയുമാണ് ഇസ്രായേല്‍ ഭരണകൂടം ഒരുങ്ങിയിരുന്നത്. ഇതിനിടെയാണ് തകര്‍ന്നടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

Related Articles