Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യയിലെ സംഘര്‍ഷം: ബെന്നറ്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തും

സിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ബെന്നറ്റ് അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ യു.എസ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ബൈഡന് പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരുമായും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചയാണ് ബെന്നറ്റ് യു.എസിലേക്ക് യാത്ര തിരിച്ചത്. യാത്രക്ക് മുന്നോടിയായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യമറിയിച്ചത്.

ബൈഡനുമായുള്ള സംഭാഷണത്തില്‍ മുന്‍ഗണന നല്‍കുന്നത് ഇറാനായിരിക്കുമെന്നും പ്രത്യേകിച്ചും ഇറാനിയന്‍ ആണവ പദ്ധതിയില്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളിലെ വന്‍ കുതിച്ചുചാട്ടം ഉണ്ടായ നിലക്കെന്നും ബെന്നറ്റും പറഞ്ഞു. ചര്‍ച്ചയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ഗുണപരമായ വശം, കൊറോണ വൈറസ് ദുരന്തം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും പൊതുശത്രുവായ ഇറാനില്‍ നിന്നും ഉയരുന്ന ഭീഷണികള്‍, ഉപരോധ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ ബോംബിങ് പുനരാരംഭിച്ചതിനെല്ലാമിടയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

Related Articles