Current Date

Search
Close this search box.
Search
Close this search box.

അഖ്‌സ കോംപൗണ്ടില്‍ ഇസ്രായേല്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

ജറൂസലേം: മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടില്‍ പുതിയ ലൗഡ്‌സ്പീക്കറുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇസ്രായേല്‍. ഇസ്രായേല്‍ പൊലിസാണ് ഉച്ചഭാഷിണികള്‍ സ്ഥാപിക്കുന്നത്. പുതിയ പ്രവൃത്തി ഫലസ്തീനികള്‍ക്കിടയില്‍ പ്രതിഷേധവും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

അഖ്‌സ പരിസരത്തുള്ള ഇസ്രായേല്‍ സൈനികര്‍ക്കും ജൂത കുടിയേറ്റക്കാര്‍ക്കും നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും നല്‍കാന്‍ വേണ്ടിയാണ് ഇസ്രായേല്‍ സേന സ്പീക്കര്‍ സംവിധാനം സ്ഥാപിച്ചത്. മേഖലയില്‍ അമുസ്ലിം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള സ്ഥലത്തെ സംബന്ധിച്ചുള്ള പരിപാലന കരാര്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നിരന്തരം ലംഘിക്കുകയും പള്ളി കോംപൗണ്ടിലേക്ക് അതിക്രമിച്ചു കടക്കുകയും കല്ലേറ് നടത്തുകയും ചെയ്യാറുണ്ട്. ഇതിന് സഹായകരമാകുന്ന തരത്തിലാണ് പുതിയ ലൗഡ് സ്പീക്കറും സ്ഥാപിച്ചിരിക്കുന്നത്.

പള്ളി പരിപാലന ചുമതലക്കാരായ ഫലസ്തീനികളും ജോര്‍ദാനികളും പുണ്യഭൂമിയിലെ ഇസ്രായേല്‍ കൈയേറ്റത്തെ അപലപിച്ച് രംഗത്തെത്തി. പള്ളിയുടെ പടിഞ്ഞാറന്‍ ഗേറ്റിന് സമീപം വുളൂ എടുക്കുന്ന സ്ഥലത്താണ് പുതിയ സ്പീക്കര്‍ സ്ഥാപിക്കുന്നത്. 2017ന് ശേഷം ഇത്തരത്തില്‍ മൂന്നാമത്തെ ഉച്ചാഷിണിയാണ് ഇസ്രായേല്‍ സ്ഥാപിക്കുന്നത്. കിഴക്കന്‍ ജറൂസലേമിലെ വിവിധ ഭാഗങ്ങളില്‍ നേരത്തെയും ഇസ്രായേല്‍ സ്പീക്കറുകള്‍ സ്ഥാപിച്ചിരുന്നു. ഇസ്രായേലിന്റേത് പ്രകോപനം സൃഷ്ടിക്കുന്ന നടപടിയാണെന്ന് ക്രൈസ്തവ പുണ്യഭൂമിയുടെ അധികൃതരും ആരോപിച്ചു.

 

Related Articles