Current Date

Search
Close this search box.
Search
Close this search box.

നൂറോളം ഫലസ്തീന്‍ വീടുകള്‍ തകര്‍ക്കാനൊരുങ്ങി ഇസ്രായേല്‍

ഗസ്സ സിറ്റി: അന്താരാഷ്ട്ര തലത്തില്‍ നിന്നും ഫലസ്തീനികളുടെ ഭാഗത്തു നിന്നുമുള്ള പ്രതിഷേധം വകവെക്കാതെ നൂറുകണക്കിന് ഫലസ്തീന്‍ വീടുകള്‍ പൊളിച്ചുകളയാനൊരുങ്ങി ഇസ്രായേല്‍ സൈന്യം. തിങ്കളാഴ്ച ബുള്‍ഡോസറുകളും നൂറുകണക്കിന് സൈനികരുമായാണ് പൊലിസ് ഫലസ്തീന്‍ ഗ്രാമങ്ങളിലെത്തിയത്. ഇസ്രായേല്‍-ഫലസ്തീന്‍ അതിര്‍ത്തി മതിലിനു സമീപം വാദി അല്‍ ഹുമ്മസിലാണ് പൊളിച്ചു കളയല്‍ നടപടി ആരംഭിച്ചത്.

അധിനിവേശ വെസ്റ്റ് ബാങ്കിന് സമീപമുള്ള വീടുകളെ ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി. വീടുകള്‍ പൊളിച്ചുകളയാന്‍ നേരത്തെ ഇസ്രായേല്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിനായുള്ള അവസാന തീയതിയാണ് തിങ്കളാഴ്ച. ഇസ്രായേലിന്റെ നടപടി അതിര്‍ത്തി മതിലിനോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമങ്ങളെ മുഴുവന്‍ കൈയേറാനും മറ്റ് പട്ടണങ്ങളിലേക്ക് വ്യാപിപിക്കാനും ഇടയാക്കും. ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന മുഴുവന്‍ കൈയേറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും നിയമവിരുദ്ധവുമാണ്.

Related Articles