വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ ചെറുപ്പക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍. സൈനിക താവളത്തിലെ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് നിരായുധനായ ഫലസ്തീന്‍ ചെറുപ്പക്കാരന്‍ അബ്ദുല്ല സമീഹ് ഖലാലൂതിന് നേരെ ഇസ്രായേല്‍ വെടിയുതിര്‍ത്തത്. നാബലുസിന് വടക്കുള്ള ഹുവാറ പട്ടണത്തിന് സമീപത്ത് വെച്ചാണ് 26കാരനായ അബ്ദുല്ല സമീഹ് ഖലാലൂതിന് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മിനിറ്റുകള്‍ക്കകം ഫലസ്തീന്‍ ചെറുപ്പക്കാരന്‍ മരിച്ചതായി ഫലസ്തീന്‍ റെഡ് ക്രെസന്റ് വക്താവ് അഹ്‌മദ് ജിബ്രീലിനെ ഉദ്ധരിച്ച് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫാ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ എട്ട് കുട്ടികളും പ്രായമായ സ്ത്രീയും ഉള്‍പ്പെടെ 36 ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതായി വഫാ ചൂണ്ടിക്കാട്ടി.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL