Current Date

Search
Close this search box.
Search
Close this search box.

രഹസ്യ ദൗത്യത്തിന്റെ പേരില്‍ മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേല്‍ സൈന്യം

വെസ്റ്റ്ബാങ്ക്: ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രായേലിന്റെ നരവേട്ട അവസാനിക്കുന്നില്ല. വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ രഹസ്യ റെയ്ഡില്‍ മൂന്ന് ഫലസ്തീനികളെയാണ് ഇസ്രായേല്‍ സുരക്ഷസേന വെടിവെച്ചുകൊന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലാണ് സംഭവം. 23കാരനായ ആദം യാസിര്‍ അലവി, 32കാരനായ തയ്‌സീര്‍ ഈസ എന്നിവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥരെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട മൂന്നാമത്തെയാള്‍ ജമീല്‍ അല്‍ അമൂരിയാണ്. ഇദ്ദേഹം നേരത്തെ ഇസ്രായേല്‍ ജയിലില്‍ തടവിലായിരുന്നു.

മറ്റൊരു ഫലസ്തീന്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ ബസൂര്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. സിവിലിയന്‍ വാഹനത്തിന് നേരെ നടന്ന രഹസ്യ ഓപറേഷനിലാണ് ഇവരെ വെടിവെച്ച് കൊന്നതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് അംഗമാണെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ഫലസ്തീന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകനെ വെടിവെക്കുന്നതിനിടെ മറ്റു രണ്ടു പേര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ഇസ്രായേലിന്റെ ഭാഷ്യം.

Related Articles