NewsWorld Wide

ഗസ്സ പ്രക്ഷോഭം: ഇസ്രായേലിന്റെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ആഴ്ച തോറും നടക്കുന്ന ഇസ്രായേല്‍ അതിര്‍ത്തിയിലുള്ള ഗസ്സക്കാരുടെ പ്രതിഷേധത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഗസ്സ ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. 43കാരിയായ അമല്‍ അല്‍ തരമാസിയാണ് മരിച്ചത്.

വെള്ളിയാഴ്ച ഇസ്രായേല്‍ അതിര്‍ത്തി വേലിക്കു സമീപം നടന്ന പ്രക്ഷോഭത്തിനു നേരെയായിരുന്നു വെടിവെപ്പ്. 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് മാധ്യമപ്രവര്‍ത്തകരും ഒരു പാരമെഡിക് വളന്റിയറുമാണ്. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 241 ആയി. മൂന്നാമത്തെ വനിതയാണ് അല്‍ തരമാസി.

Facebook Comments
Show More

Related Articles

Close
Close