Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ബാലനെ വെടിവെച്ച് കൊന്നു

വെസ്റ്റ് ബാങ്ക്: 16കാരനായ ഫലസ്തീന്‍ ബാലനെ വെടിവെച്ച് കൊന്ന് ഇസ്രായേല്‍ സൈന്യം. ബുധനാഴ്ച അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‌ലസിലാണ് ഗെയ്ത് യാമിന്‍ എന്ന ബാലനെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത സ്ഥിരീരിച്ചത്. ഇസ്രായേലികളുടെ ആരാധനാലയമായ ജോസഫ്‌സ് ടോമ്പിന്റെ (ജോസഫിന്റെ ശവകുടീരം)സമീപം വെച്ചാണ് യാമിന്റെ തലയ്ക്ക് വെടിയേറ്റതെന്ന് മന്ത്രാലയം പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സൈന്യത്തിന്റെ അകമ്പടിയോടെ ഇസ്രായേലി കുടിയേറ്റക്കാര്‍ ശവകുടീരത്തിന് സമീപം എത്തുകയും ഫലസ്തീന്‍ നിവാസികള്‍ അവരെ എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തത്സമയ വെടിക്കോപ്പുകളും റബ്ബര്‍ പൊതിഞ്ഞ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ജനക്കൂട്ടത്തെ എതിരിടുകയായിരുന്നു.

80 ഫലസ്തീനികള്‍ക്കെങ്കിലും പരിക്കേറ്റതായി ഫലസ്തീന്‍ മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. റബ്ബര്‍ പൊതിഞ്ഞ സ്റ്റീല്‍ ബുള്ളറ്റുകള്‍ മൂലമാണ് കൂടുതല്‍ പരിക്കുകളും സംഭവിച്ചത്. ജോസഫിന്റെ ശവകുടീരത്തിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുപോകുമ്പോള്‍ സൈനികര്‍ക്ക് നേരെ കല്ലുകളും പെട്രോള്‍ ബോംബുകളും എറിഞ്ഞ നൂറുകണക്കിന് ഫലസ്തീനികളെ നേരിടുകയായിരുന്നു എന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഷ്യം.

Related Articles