Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. 19കാരനായ ബദര്‍ നഫ്‌ലയാണ് കൊല്ലപ്പെട്ടത്. യു.എസ് പ്രസിഡന്റ് ട്രംപ് പശ്ചിമേഷ്യന്‍ സമാധാന പദ്ധതി അവതരിപ്പിച്ചതിനു ശേഷം ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു.

വെസ്റ്റ് ബാങ്കിലും ജറൂസലേമിലും ട്രംപിന്റെ പ്രഖ്യാപന ശേഷം ഇതുവരെയായി അഞ്ച് പേരാണ് ഇസ്രായേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ വെസ്റ്റ് ബാങ്കിലെ നഗരമായ തുല്‍കരീമിന് സമീപം ഇസ്രായേല്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് നഫ്‌ല കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മുതല്‍ ിസ്രായേല്‍ വെസ്റ്റ് ബാങ്കിലും ജറൂസലേമിലും കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.

Related Articles