Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍ സൈന്യം

റാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍ സൈന്യം. വെസ്റ്റ് ബാങ്കിന് വടക്ക് ജെനിനിലാണ് ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിലാണ് ഫലസ്തീന്‍ പോരാളി കൊല്ലപ്പെട്ടത്. ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുലര്‍ച്ച നടന്ന സൈന്യത്തിന്റെ റെയ്ഡിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
മുഹമ്മദ് മാഹിര്‍ ആണ് കൊല്ലപ്പെട്ടത്. ഞെഞ്ചിനാണ് വെടിയേറ്റതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൊല്ലാന്‍ ഉദ്ദേശിച്ചുള്ള വെടിവെപ്പാണ് നടത്തിയതെന്നും അത്തരത്തില്‍ ബുള്ളറ്റാണ് ഞെഞ്ചില്‍ നിന്നും കിട്ടിയതെന്നും അവര്‍ പറഞ്ഞു.

ഞങ്ങളുടെ പോരാളികളില്‍ ഒരാളായിരുന്നു മാഹിറെന്നും അവര്‍ ഇസ്രായേല്‍ ആക്രമണത്തെ അഭിമുഖീകരിച്ച് കൊല്ലപ്പെട്ടുവെന്നും ഫലസ്തീന്‍ സായുധ സംഘമായ ഇസ്ലാമിക് ജിഹാദ് പറഞ്ഞു. തങ്ങളുടെ സൈനികര്‍ ആക്രമിക്കപ്പെട്ടതാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഷ്യം.

 

Related Articles