Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ജര്‍റ: ഉറങ്ങിക്കിടക്കുമ്പോള്‍ ഫലസ്തീന്‍ വീട് തകര്‍ത്ത് ഇസ്രായേല്‍

ശൈഖ് ജര്‍റ: അധിനിവിഷ്ട ജറൂസലേമിലെ ശൈഖ് ജര്‍റയില്‍ ഇസ്രായേല്‍ സൈന്യം രാത്രിയില്‍ ഫലസ്തീനികളുടെ വീട് തകര്‍ത്തു. നേരത്തെ വീട് തകര്‍ക്കുമെന്ന ഇസ്രായേലിന്റെ ഭീഷണി ഫലസ്തീനികള്‍ തള്ളിക്കളഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇസ്രായേല്‍ സൈന്യം ഉറങ്ങിക്കിടക്കുന്ന സമയത്ത് സര്‍വസന്നാഹങ്ങളുമായെത്തി വീട് തകര്‍ത്തത്.

ബുധനാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ഇസ്രായേല്‍ പോലീസും പ്രത്യേക സേനയും മഹ്‌മൂദ് സല്‍ഹിയ്യയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചുറ്റുമുള്ള പ്രദേശം വളയുകയും ചെയ്തത്. ഡസന്‍ കണക്കിന് സായുധ സേന അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ഗൃഹനാഥന്‍ മഹ്‌മൂദ് സാല്‍ഹിയ്യ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീട്ടില്‍ സന്നിഹിതരായ 18 ഫലസ്തീനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സുബ്ഹി ബാങ്കിന്റെ സമയത്താണ് പൊളിക്കല്‍ ആരംഭിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ശൈത്യകാലത്താണിത്. 18 അംഗ ഫലസ്തീന്‍ കുടുംബം ഇതോടെ ഭവനരഹിതരായി.

ഇസ്രായേല്‍ സൈന്യം തങ്ങളുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും വീടിനും പരിസരത്തും കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ചെയ്തതായി കുടുംബാംഗം യാസ്മിന്‍ സാല്‍ഹിയ്യ (19) പറഞ്ഞു. ’50ഓളം ഉദ്യോഗസ്ഥര്‍ ‘വീട് റെയ്ഡ് ചെയ്യുകയും കുടുംബത്തിലെ പുരുഷന്മാരെ മര്‍ദിച്ചു. അവര്‍ എന്റെ അമ്മായിയെയും ആക്രമിച്ചു’ സാല്‍ഹിയ്യ അല്‍ ജസീറയോട് പറഞ്ഞു. അവര്‍ എന്റെ പിതാവിനെ കിടക്കയില്‍ നിന്ന് വലിച്ചിറക്കി, എന്റെ സഹോദരന്മാരെയും ബന്ധുക്കളെയും ചേര്‍ന്ന് അവര്‍ മര്‍ദിച്ചു,’ വസ്ത്രം ധരിക്കാന്‍ പോലും അവസരം നല്‍കാതെയാണ് അവരെ അറസ്റ്റുചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles