Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സ മസ്ജിദില്‍ ഫലസ്തീനികളെ ആക്രമിച്ച് ഇസ്രായേല്‍

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ ആരാധന നിര്‍വഹിച്ചരുന്ന ഫലസ്തീനികളെ ആക്രമിച്ച് ഇസ്രായേല്‍ സൈന്യം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണമുണ്ടായത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. മസ്ജിദിന്റെ പ്രാര്‍ഥനാ ഹാളിലേക്കും മുറ്റത്തേക്കും സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും റബര്‍ ആവരണമുള്ള സ്റ്റീല്‍ ബുള്ളറ്റുകളും ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശരീരത്തിന്റെ മുകള്‍ ഭാഗത്ത് പരിക്കേറ്റ ഏഴ് ഫലസ്തീനികള്‍ ഉള്‍പ്പെടെ 20 പേരെ മസ്ജിദില്‍ നിന്ന് ഒഴിപ്പിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ഫലസ്തീന്‍ റെഡ് ക്രെസന്റ് പറഞ്ഞു. ആരാധന നിര്‍വഹിക്കുന്നവര്‍ക്കെതിരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നതിനാല്‍ കൂടുതല്‍ ഒഴിപ്പിക്കല്‍ തുടരുകയാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles