NewsWorld Wide

ഇസ്രായേല്‍ കമ്പനികള്‍ യു.എന്നിന്റെ ബ്ലാക്ക്‌ലിസ്റ്റില്‍

ന്യൂയോര്‍ക്ക്: അധിനിവേശ ഫലസ്തീനില്‍ കുടിയേറ്റ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേല്‍ കമ്പനികളെ യു.എന്‍ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ബെസിക് ടെലികമ്യൂണിക്കേഷന്‍സ്,തെവ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീഡ്, ശീതളപാനീയ ഭീമന്മാരായ കൊക്കകോള എന്നീ അന്താരാഷ്ട്ര കമ്പനികളെയാണ് യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച ഇസ്രായേല്‍ ദിനപത്രമായ യെദിയോത് അഹ്‌റനോത് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ അനധികൃത കുടിയേറ്റത്തിന് നേതൃത്വം നല്‍കി അവിടെ പ്രവര്‍ത്തനം നടത്തുന്ന ഇസ്രായേലിന്റെ അന്താരാഷ്ട്ര കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 2016ല്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഒരു പ്രമേയം പാസാക്കിയിരുന്നു.

Facebook Comments
Related Articles
Show More
Close
Close