Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പ്രതിനിധി സംഘം സുഡാന്‍ സന്ദര്‍ശിച്ചു

ഖാര്‍തൂം: ഇസ്രായേല്‍ പ്രതിനിധി സംഘം സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയതായി അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബറിലെ സൈനിക അട്ടിമറിയ തുടര്‍ന്നുണ്ടായ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എസ് നയതന്ത്രജ്ഞരും തലസ്ഥാനമായ ഖാര്‍തൂമിലെത്തി.

കഴിഞ്ഞ വര്‍ഷം യു.എസ് പിന്തുണയോടെ സുഡാന്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നതിന് ധാരണയിലെത്തിയിരുന്നു. 2020ല്‍ മൊറോക്കോ, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് പിന്നാലെയാണ് സുഡാന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles