Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറിനെതിരെ ചാരപ്രവര്‍ത്തനം ലക്ഷ്യമിട്ട് ഇസ്രായേല്‍ കമ്പനി

തെല്‍അവീവ്: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയെയും വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയെയും ലക്ഷ്യമിട്ട് ചാരപ്രവൃത്തി നടത്താനൊരുങ്ങി ഇസ്രായേല്‍ കമ്പനി. എന്‍.എസ്.ഒ എന്ന പേരിലുള്ള ഇസ്രായേല്‍ കമ്പനിയാണ് ഇതിനായി സ്‌പൈവെയര്‍ രൂപീകരിച്ചത്. യെദിയോത് അഹ്‌റനോത് എന്ന അറബ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഡിസംബര്‍ 27ന് തെല്‍ അവീവ് സര്‍വകലാശാലയില്‍ വെച്ച് 400 എന്‍.എസ്.ഒ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി രഹസ്യ യോഗം ചേരുകയും ചെയ്തതായാണ് ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാരപ്രവര്‍ത്തനം നടത്താനായി വിവിധ തരത്തിലുള്ള സോഫ്റ്റ്‌വെയറുകളാണ് കമ്പനി നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ ഒന്ന് ഖത്തറിലെ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനുള്ളതാണ്.

കഴിഞ്ഞ വര്‍ഷം യു.എ.ഇ ദേശീയ സുരക്ഷ വിഭാഗം എന്‍.എസ്.ഒ സൃഷ്ടിച്ച സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിച്ചത്. ഇതുപയോഗിച്ച് ഖത്തര്‍ അമീറിന്റെയും സൗദി രാജകുമാരന്റെയും മൊബൈല്‍ ഫോണുകള്‍ ചോര്‍ത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles