Current Date

Search
Close this search box.
Search
Close this search box.

ഒമാന്‍ തീരത്ത് ഇസ്രായേല്‍ ചരക്കുകപ്പലില്‍ സ്‌ഫോടനം

തെല്‍അവീവ്: ഗള്‍ഫ് ഓഫ് ഒമാന്‍ തീരത്ത് ഇസ്രായേലിന്റെ ചരക്കുകപ്പലിന് നേരെ സ്‌ഫോടനം. എം.വി ഹീലിയോസ് റേ എന്ന കപ്പലിനു നേരെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെങ്കിലും കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് കപ്പല്‍ ഏറ്റവും അടുത്ത തുറമുഖത്തേക്കടുപ്പിച്ചു. ബുധനാഴ്ച സൗദിയിലെ ദമാം തുറമുഖത്തു നിന്നായിരുന്നു കപ്പല്‍ യാത്ര പുറപ്പെട്ടതെന്ന് സാറ്റലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ ഉപയോഗിച്ച് മറൈന്‍ ട്രാഫിക് വെബ്‌സൈറ്റ് സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്. അതേസമയം, സ്‌ഫോടനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മേഖലയിലെ കപ്പലുകള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കപ്പലിന്റെ ക്യാപ്റ്റന്‍ തയാറായിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ തീരത്ത് മസ്‌കറ്റ് ഭാഗത്താണ് കപ്പലിന്റെ അവസാന ലൊക്കേഷന്‍ എന്നും യു.കെ ആസ്ഥാനമായ സമുദ്ര സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles