Current Date

Search
Close this search box.
Search
Close this search box.

പൊലീസിന് അമിതാധികാരം നല്‍കുന്ന ബില്ലുമായി ഇസ്രായേല്‍

വെസ്റ്റ് ബാങ്ക്: ഉയര്‍ന്ന കുറ്റകൃത്യ നിരക്ക് തടയുന്നതിന്റെ മറവില്‍ ഇസ്രായേല്‍ 1949ലെ അതിര്‍ത്തിക്കുള്ളില്‍ ഫലസ്തിന്‍ ജനതക്ക് മേല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുന്ന ബില്ലുമായി മുന്നോട്ടുപോകുന്നതിനെ വിമര്‍ശിച്ച് ഫലസ്തീനികള്‍. അമിതാധികാരം നല്‍കുന്നത് പൊലീസിന് ഏതുസമയവും ഫലസ്തീന്‍ വീടുകളില്‍ സ്വതന്ത്രമായി പരിശോധന നടത്താനുള്ള അനുമതിയാണ് നല്‍കുന്നതെന്ന് ഫലസ്തീനികള്‍ വിമര്‍ശിച്ചു.

നിര്‍ദേശം ഇസ്രായേല്‍ മന്ത്രിസഭ ഞായറാഴ്ച അംഗീകരിച്ചു. ഇതിലൂടെ കോടതി വാറന്റില്ലാതെ വീടുകളില്‍ സ്വതന്ത്ര്യമായി പരിശോധന നടത്താന്‍ അനുമതി ലഭിക്കുകയാണ്. അവര്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് പ്രതിയെയോ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകളോ കണ്ടെത്താന്‍ കഴിയും -ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രി ഗിദിയോന്‍ സാറാണ് ബില്‍ അവതരിപ്പിച്ചത്. ‘കുറ്റകൃത്യങ്ങള്‍ക്കെതിരെ ദേശീയ പോരാട്ട’ത്തിന്റെ (National fight against crime) ഭാഗമായി ഫലസ്തീന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഷിന്‍ ബെറ്റ് (ശബക്ക്) എന്നറിയിപ്പെടുന്ന ആഭ്യന്തര ഇസ്രായേല്‍ രഹസ്യാന്വേഷണ സേവനം (Internal Israeli intelligence service) വിന്യസിക്കാനുള്ള കഴിഞ്ഞ മാസത്തെ സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ പിന്തുണയോടെ ബില്‍ ഇസ്രായേല്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തും. അവതരിപ്പിക്കപ്പെട്ട നിര്‍ദേശത്തന് ഭൂരിപക്ഷ വോട്ട് ലഭിക്കുമോയെന്നത് ഇപ്പോഴും വ്യക്തമല്ല.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles