Current Date

Search
Close this search box.
Search
Close this search box.

ദമസ്‌കസ് വിമാനത്താവളത്തിനു നേരെ ഇസ്രായേല്‍ ആക്രമണം: ഏഴ് മരണം

ദമസ്‌കസ്: ദമസ്‌കസ് വിമാനത്താവളത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് സിറിയയിലെ ഇറാന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും ഏഴു പേര്‍ കൊല്ലപ്പെട്ടെന്നും യു.കെ ആസ്ഥാനമായുള്ള ആക്റ്റിവിസ്റ്റ് ഗ്രൂപ് അറിയിച്ചു. അതേസമയം മിസൈലുകള്‍ തങ്ങളുടെ വ്യോമസേന തകര്‍ത്തുവെന്നാണ് സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അധിനിവേശ ഗോലന്‍ കുന്നുകളില്‍ നിന്നുമാണ് മിസൈലുകള്‍ വന്നതെന്നും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് വെടിവെച്ചിട്ടെന്നും സിറിയന്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇറാനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സിറിയയില്‍ നിരന്തരം ഇത്തരത്തില്‍ വ്യോമാക്രമണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ സാധാരണക്കാരാണ് ആക്രമണങ്ങളില്‍ കൊല്ലുപ്പെടാറുള്ളത്.

Related Articles