Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ വ്യോമാക്രമണം തകര്‍ത്തത് 500 ഫലസ്തീന്‍ വീടുകള്‍

ഗസ്സ സിറ്റി: ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ ആരംഭിച്ച വ്യോമാക്രമണത്തില്‍ തകര്‍ന്നത് 500ാളം ഫലസ്തീന്‍ വീടുകളെന്ന് റിപ്പോര്‍ട്ട്. ഗസ്സക്കു നേരെയുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 30 വീടുകള്‍ പൂര്‍ണമായി തകര്‍ന്നെന്നും 500 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും ഫലസ്തീന്‍ പൊതുവകുപ്പ് മന്ത്രി മുഫീദ് അല്‍ ഹസൈനഹ് പറഞ്ഞു.

ഖാന്‍ യൂനിസിലും റഫ അതിര്‍ത്തിയിലുമെല്ലാം ഇസ്രായേല്‍ ബോംബാക്രമണവും റോക്കറ്റാക്രമണവും നടത്തുകയാണ്. തിങ്കളാഴ്ച ഇസ്രായേലിലേക്ക് ഗസ്സയില്‍ നിന്നും മിസൈലുകള്‍ പതിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇസ്രായേല്‍ ചെവികൊള്ളാന്‍ തയാറായിട്ടില്ല.

Related Articles