Current Date

Search
Close this search box.
Search
Close this search box.

ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം

വെസ്റ്റ്ബാങ്ക്: ഗസ്സയിലെ ഹമാസിന്റെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. ബുധനാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ കാര്യമായ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. ആയുധ നിര്‍മാണകേന്ദ്രങ്ങള്‍ക്കു നേരെ നിരവധി തവണ ആക്രമണമുണ്ടായി എന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒന്ന് ഇസ്ലാമിക് ജിഹാദിന്റെ കേന്ദ്രമായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. എല്ലാ തരം ആക്രമണത്തോടും ശക്തമായി പ്രതികരിക്കും എന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ആക്രമണം.

ഈ മാസമാദ്യം നടന്ന രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

Related Articles