Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം

ദമസ്‌കസ്: സിറിയന്‍ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി മനുഷ്യാവകാശ നിരീക്ഷണ ഗ്രൂപ്പ് അറിയിച്ചു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകളുടെയും ലബനാന്‍ ഹിസ്ബുല്ലയുടെയും സാന്നിധ്യമുള്ള സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്ന് മനുഷ്യാവകാശ ഗ്രൂപ്പായ സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു.

സിറിയയിലെ പടിഞ്ഞാറന്‍ ഹമാ പ്രവിശ്യയിലെ മസിയാഫ് നഗരത്തന് സമീപം ശനിയാഴ്ച വൈകുന്നേരം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles