Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലേക്ക് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 27കാരനായ അഹ്മദ് അല്‍ ഷെഹ്‌രിയാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ ഗസ്സ മുനമ്പിലേക്ക് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.

ഹമാസിന്റെ പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം തെക്കന്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഗസ്സയില്‍ നിന്നും ഹമാസ് റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു. എന്നാല്‍ ഇവ ഇസ്രായേല്‍ സൈന്യം തകര്‍ത്തിട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള മറുപടിയായാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.

Related Articles