Current Date

Search
Close this search box.
Search
Close this search box.

സിറിയയെ ലക്ഷ്യമാക്കി വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

ദമസ്‌കസ്: സിറിയയെ ലക്ഷ്യമാക്കി വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. സിറിയയിലെ ഹമ പ്രവിശ്യയെ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം ഇസ്രായേലി വിമാനങ്ങള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ആറ് സൈനികര്‍ക്ക് പരുക്കേറ്റതായി സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇസ്രായേല്‍ വിമാനങ്ങളെ സിറിയന്‍ പ്രതിരോധ സേന തകര്‍ത്തതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലബനാനിന്റെ വ്യോമപാത ഉപയോഗിച്ചാണ് ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതെന്നും മസ്‌യാഫ് നഗരത്തിലെ സൈനിക കേന്ദ്രം ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ശത്രുമിസൈല്‍ ലക്ഷ്യസ്ഥാനത്തെന്നുതിന് മുന്‍പ് ചിലത് തകര്‍ത്തതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles