Current Date

Search
Close this search box.
Search
Close this search box.

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

തെല്‍അവീവ്: കഴിഞ്ഞയാഴ്ച ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബു അഖ്‌ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. അഖ്‌ലയുടെ കൊലപാതകം അന്വേഷിക്കാന്‍ ഇസ്രായേല്‍ സൈന്യം ആലോചിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേല്‍ സൈനികരെ സംശയാസ്പദമായി കണക്കാക്കുന്ന അന്വേഷണം ഇസ്രായേല്‍ സമൂഹത്തിനുള്ളില്‍ എതിര്‍പ്പിന് കാരണമാകുമെന്ന് ഇസ്രായേല്‍ സൈനിക പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ വിശ്വസിക്കുന്നതായി ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘കഴിഞ്ഞയാഴ്ച ജെനിനില്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട അല്‍-ജസീറ പത്രപ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലയുടെ മരണത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിക്കില്ലെന്ന് ഐ.ഡി.എഫ് സ്ഥിരീകരിച്ചു’ ജറുസലേം പോസ്റ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അന്ന അഹ്റോന്‍ഹിം ട്വീറ്റ് ചെയ്തു.

ടഇസ്രായേല്‍ സൈന്യം അവളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാത്തതില്‍ തങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലെന്നായിരുന്നു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ കുടുംബം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പ്രതികരിച്ചത്. ഇസ്രായേലിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് നേരത്തെ ഫലസ്തീനും പ്രതികരിച്ചിരുന്നു.

Related Articles