Current Date

Search
Close this search box.
Search
Close this search box.

ദമസ്‌കസില്‍ ഇസ്രായേല്‍ മിസൈല്‍ സിറിയന്‍ വ്യോമ സേന തടഞ്ഞു

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ തൊടുത്തുവിട്ട മിസൈലുകള്‍ സിറിയന്‍ സൈന്യം തടഞ്ഞു. മിസൈലുകളില്‍ ഭൂരിഭാഗവും ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുന്‍പ് തന്നെ വെടിവച്ചിട്ടുവെന്ന് സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റതായും ഇസ്രായേലിന്റെ യുദ്ധവിമാനങ്ങളുടെ ആക്രമണം ഇല്ലാതാക്കിയെന്നും സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനാന്റെ വ്യോമപാതയിലൂടെയാണ് ഇസ്രായേല്‍ മിസൈല്‍ പറത്തിയത്. ഇക്കാര്യം ലബനാന്‍ ന്യൂസ് ഏജന്‍സിയും സ്ഥിരീകരിച്ചിരുന്നു. ദമസ്‌കസിന്റെ തെക്ക് ഭാഗത്ത് ലെബനാന്റെ ഹിസ്ബുള്ളയുടെയും ഇറാന്‍ സൈന്യത്തിന്റെയും ആയുധ ഡിപ്പോകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Related Articles