Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക്: തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കില്ലെന്ന് ഹമാസിന് ഇസ്രായേലിന്റെ ഭീഷണി

വെസ്റ്റ് ബാങ്ക്: വരാനിരിക്കുന്ന ഫലസ്തീന്‍ പൊതു തെരഞ്ഞെടുപ്പില്‍ വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാക്കളെ പങ്കെടുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. ബുധനാഴ്ച ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഹമാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ഒഫര്‍ തടങ്കല്‍ കേന്ദ്രത്തില്‍ കഴിയവേ ഹമാസ് വക്താവ് ഷെയ്ഖ് ഉമര്‍ അല്‍ ബര്‍ഊസിയോട് ഇക്കാര്യം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്‍ഷ്യല്‍, ദേശീയ കൗണ്‍സില്‍, നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ജയില്‍ മോചിതനായത്.

നിരവധി ഹമാസ് നേതാക്കളോടും ഇസ്രായേല്‍ സമാന ഭീഷണി ഉയര്‍ത്തിയിട്ടുണ്ടെന്നും ഹമാസ് പറഞ്ഞു. ചിലയാളുകളെ ഫോണില്‍ വിളിച്ചും മറ്റു ചിലരെ ജയിലിലേക്ക് സമന്‍സ് അയച്ചുമാണ് മുന്നറിയിപ്പ് നല്‍കിയത്. 30 വര്‍ഷമായി ജയിലില്‍ ആയിരുന്നു അല്‍ ബര്‍ഊസി. നീണ്ട ഇടവേളക്കു ശേഷമാണ് ഫലസ്തീനില്‍ പൊതുതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Related Articles