Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ഇസ്രായേല്‍

ജറുസലം: ഫലസ്തീനികളുള്‍പ്പടെയുള്ള മുഴുവന്‍ തടവുകാര്‍ക്കും കോവിഡ് -19 വാക്‌സിനേഷന്‍ നല്‍കുമെന്ന് ഇസ്രായേല്‍ പ്രിസണ്‍ സര്‍വീസ് അറിയിച്ചു. മനുഷ്യാവകാശ സംഘടനകള്‍, ഫലസ്തീന്‍ അധികൃതര്‍, ഇസ്രായേല്‍ അറ്റോര്‍ണി ജനറല്‍ തുടങ്ങിയവരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ ഈയൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്.

രണ്ട് മില്യണിലധികം വരുന്ന രാജ്യത്തെ പൗരന്മാര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കുന്നതിലൂടെ പ്രതിശീര്‍ഷ വാക്‌സിനേഷനില്‍ ഇസ്രായേല്‍ ലോക തലത്തില്‍ മുന്‍നിരയിലാവുകയാണ്. എന്നാല്‍ തടവുകാര്‍, അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും ഫലസ്തീനികള്‍ എന്നിവര്‍ക്ക് ഇതുവരെയും വാക്‌സിന്‍ ലഭ്യമായിട്ടില്ല.

മുഴുവന്‍ ജയില്‍ തടവുകാര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതില്‍ അവസാനമായിരിക്കും ഫലസ്തീന്‍ തടവുകാരെന്ന് ഇസ്രായേല്‍ പൊതു സുരക്ഷാ മന്ത്രി അമീര്‍ ഒഹാന വ്യക്തമാക്കിയിരുന്നു. ഇത് നിയമവിരുദ്ധ പ്രസ്താവനയാണെന്ന് വിമര്‍ശിച്ച് ഇസ്രായേല്‍ അറ്റോര്‍ണി ജനറല്‍ അവിച്ചയ് മാണ്ടല്‍ബ്ലിറ്റ് അമീര്‍ ഒഹാനക്ക് കത്തെഴുതിയതായി ഇസ്രായേല്‍ പത്രമായ മആരിഫ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles