Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് റെയില്‍വേ

തെല്‍ അവീവ്: ഇസ്രായേലിലെ ഹൈഫ നഗരത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് റെയില്‍വേ പാത നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മെഡിറ്ററേനിയന്‍ കടല്‍ വഴിയാണ് ഇസ്രായേല്‍ റെയില്‍പ്പാത നിര്‍മിക്കാനൊരുങ്ങുന്നത്. റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ആര്‍.ടിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേല്‍ ഗതാഗത-ഇന്റലിജന്‍സ് മന്ത്രി യിസ്രായേല്‍ കകാറ്റ്‌സിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഒമാനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ റോഡ് ട്രാന്‍സ്‌പോര്‍ട് യൂണിയന്‍ യോഗത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പദ്ധതി മുന്നോട്ടു വെച്ചത്. സൗദി വഴിയാകും റെയില്‍പ്പാത. ഇതു വഴി അറബ് രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനാണ് ഇസ്രായേല്‍ ഉദ്ദേശിക്കുന്നത്.

മെഡിറ്ററേനിയന്‍ കടല്‍ വഴി ജോര്‍ദാനിലൂടെ റെയില്‍ പാലം നിര്‍മിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രി നെതന്യാഹു പുറത്തുവിടും. അതേസമയം, ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി നല്ല ബന്ധത്തിലല്ലാത്തതിനാല്‍ പദ്ധതി എത്രത്തോളം നടപ്പാകുമെന്നതില്‍ ആശങ്കയുണ്ട്.

Related Articles