Current Date

Search
Close this search box.
Search
Close this search box.

ഖാന്‍ അല്‍ അഹ്മര്‍ തകര്‍ക്കാന്‍ യു.എസ് ഇസ്രായേലിനെ പ്രേരിപ്പിക്കുന്നു: പി.എല്‍.ഒ

ഖാന്‍ അല്‍ അഹ്മര്‍: ഫലസ്തീന്‍ ഗ്രാമമായ ഖാന്‍ അല്‍ അഹ്മറിനെ തകര്‍ക്കാന്‍ അമേരിക്ക ഇസ്രായേലിനെ പ്രകോപിപിക്കുന്നതായി ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍. ഖാന്‍ അല്‍ അഹ്മറിനെ തകര്‍ക്കാന്‍ ഇസ്രായേലിന്റെ സുപ്രിം കോടതിയുടെ വിധിയുണ്ടെന്നും അമേരിക്കന്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നതായും യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട് പറഞ്ഞതായി പി.എല്‍.ഒ വക്താവ് പറയുന്നു.

ഫലസ്തീനിലെ ഗ്രാമത്തില്‍ നിന്നും ജനങ്ങളെ പുറത്താക്കാനും ഗ്രാമത്തെ ബോംബിട്ട് തകര്‍ക്കാനും കൈയടക്കാനും അമേരിക്ക നേരിട്ട് പ്രചോദനം നടത്തുന്നതായും പി.എല്‍.ഒ കുറ്റപ്പെടുത്തുന്നു. ഗ്രാമം തകര്‍ക്കുന്നതോടും കൂടി നിരവധി പേരാണ് അഭയാര്‍ത്ഥികളാവുക. 174 കുട്ടികളുടെ സ്‌കൂള്‍ ജീവിതവും അവസാനിക്കും. ഇതിനെതിരെ ഫലസ്തീനിലെ ബെദോയിന്‍ ഗ്രാമത്തിലടക്കം വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇസ്രായേലിന്റെ തീരുമാനങ്ങളെ എതിര്‍ത്തവര്‍ക്കേറ്റ പ്രഹരമാണിതെന്നും അവര്‍ പറഞ്ഞു.

 

Related Articles