Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ പുതിയ 1300 ഭവനങ്ങള്‍

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ ഭവനങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഇസ്രായേല്‍. ഇസ്രായേല്‍ കുടിയേറ്റ ഭവന പദ്ധതിയെ ഫലസ്തീനികളും സമാധാന പ്രവര്‍ത്തകരും അയല്‍രാജ്യമായ ജോര്‍ദാനും വിമര്‍ശിച്ചു.

വെസ്റ്റ് ബാങ്കില്‍ 1355 ഭവനങ്ങള്‍ക്കുള്ള കരാര്‍ പ്രസിദ്ധീകരിച്ചതായി വലതുപക്ഷ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് സര്‍ക്കാറിലെ നിര്‍മാണ-ഭവന മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി. 1967ലെ ആറ് ദിവസത്തെ യുദ്ധത്തിനിടെയാണ് വെസ്റ്റ് ബാങ്ക് ഇസ്രായേല്‍ പിടിച്ചെടുക്കുന്നത്.

ആഗസ്റ്റില്‍ വെസ്റ്റ് ബാങ്ക് കുടിയേറ്റക്കാര്‍ക്ക് അംഗീകാരം നല്‍കുമെന്ന് പ്രതിരോധം വൃത്തങ്ങള്‍ അറിയിച്ച 2000ത്തിലധികം ഭവനങ്ങള്‍ക്ക് പുറമെയാണ് പുതിയ ഭവനങ്ങളുടെ നിര്‍മാണത്തിന് ഇസ്രായേല്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിനായി വെസ്റ്റ് ബാങ്കില്‍ ജൂത സാന്നിധ്യം ത്വരിതപ്പെടുത്തുന്നത് അനിവാര്യമാണെന്ന് വലതുപക്ഷ ന്യൂ ഹോപ് പാര്‍ട്ടി അംഗവും ഭവന മന്ത്രിയുമായി സീവ് എല്‍കിന്‍ പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles