Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമില്‍ 11,000 പുതിയ അനധികൃത നിര്‍മാണവുമായി ഇസ്രായേല്‍

ജറൂസലേം: അധിനിവേശ ജറൂസലേമില്‍ 11,000 പുതിയ അനധികൃത നിര്‍മാണവുമായി ഇസ്രായേല്‍. ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള വടക്കന്‍ ജറൂസലേമിലാണ് അനധികൃത നിര്‍മാണം ആരംഭിച്ചത്. 600ഓളം നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ച പ്ലാന്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ നിര്‍മാണമെന്ന് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇതുവരെയായി നിര്‍മാണം തടസ്സപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയടക്കം നിര്‍മാണത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ഇസ്രായേല്‍ നടത്തുന്ന മുഴുവന്‍ നിര്‍മാണങ്ങളും അന്താരാഷ്ട്ര നിയമമനുസരിച്ച് അനധികൃതമാണ്.

Related Articles