Current Date

Search
Close this search box.
Search
Close this search box.

ജറൂസലേം: മറ്റൊരു സംഘര്‍ഷത്തിന് കോപ്പുകൂട്ടാനൊരുങ്ങി വലതുപക്ഷ അനുകൂലികള്‍

ജറൂസലേം: ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ജറൂസലേമിലെ പഴയ നഗരത്തിലൂടെ തീവ്ര വലതുപക്ഷ അനുകൂലികള്‍ക്ക് മാര്‍ച്ച് നടത്താന്‍ ഇസ്രായേലിന്റെ അനുമതി.

അധിനിവേശ കിഴക്കന്‍ ജറൂസലേമിലെ പഴയ നഗരത്തിലൂടെ തീവ്ര വലതുപക്ഷ ദേശീയവാദികളും കുടിയേറ്റ അനുകൂല സംഘടനകളുമാണ് പ്രകോപനപരമായ രീതിയില്‍ വിവാദ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. അടുത്തയാഴ്ചയാണ് മാര്‍ച്ച് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ സുരക്ഷ കാരണങ്ങളാല്‍ ഈ മാര്‍ച്ചിന് പൊലിസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പിന്തുണയോടെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

‘മാര്‍ച്ച് ഓഫ് ദി ഫ്‌ളാഗ്‌സ്’ എന്നാണ് ഈ മാര്‍ച്ചിനെ പേരിട്ടു വിളിക്കുന്നത്. പഴയ നഗരത്തിലെ ദമസ്‌കസ് ഗേറ്റിന് സമീപത്ത് കൂടെയാണ് മാര്‍ച്ച് നടത്തുകയെന്ന് വിവിധ വലതുപക്ഷ സംഘടനകള്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് ഈ ബാഗ്ദാദ് ഗേറ്റിനു സമീപം ഉടലെടുത്ത പിരിമുറുക്കങ്ങള്‍ ആയിരുന്നു.

അതിനാല്‍ തന്നെ മറ്റൊരു സംഘര്‍ഷത്തിന് കോപ്പുകൂട്ടാനുള്ള ശ്രമമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഹമാസിനെ പ്രകോപിപിച്ച് സംഘര്‍ഷം പുനരാരംഭിക്കാനാണ് തീവ്ര വലതുപക്ഷ വാദികള്‍ ശ്രമമിടുന്നതെന്നും ആരോപണമുണ്ട്. ചൊവ്വാഴ്ചയാണ് നെതന്യാഹു മന്ത്രിസഭ മാര്‍ച്ചിന് അനുമതി നല്‍കിയത്. പോലീസും സംഘാടകരും തമ്മില്‍ യോജിക്കുന്ന ‘ഒരു ഫോര്‍മാറ്റില്‍’ മാര്‍ച്ച് മുന്നോട്ട് പോകാനാണ് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചത്.

Related Articles