Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാനിലേക്കുള്ള വെള്ളം തടയുമെന്ന് ഇസ്രായേലിന്റെ ഭീഷണി

തെല്‍ അവീവ്: ഇസ്രായേലിന് ഭൂമി പാട്ടത്തിന് നല്‍കിയ തീരുമാനം റദ്ദാക്കിയാല്‍ ജോര്‍ദാനിലേക്കുള്ള വെള്ളത്തിന്റെ വിതരണം തടയുമെന്ന് ഇസ്രായേലിന്റെ ഭീഷണി. മുന്‍ ഇസ്രായേല്‍ പ്രസിഡന്റ് ഏരിയല്‍ ഷാരോണിന്റെ മകന്‍ ഗിലാദ് ഷാരോണ്‍ ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഇസ്രായേലിന് പാട്ടത്തിന് നല്‍കിയ കൃഷിഭൂമി തിരിച്ചുപിടിക്കും എന്നു പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രോഷം പൂണ്ടാണ് ഏരിയല്‍ രംഗത്തെത്തിയത്. ‘ജോര്‍ദാനികള്‍ ദാഹം അനുഭവിക്കും’ എന്നാണ് ഷാരോണ്‍ പറഞ്ഞത്.

കരാര്‍ നടപടിയുമായി ജോര്‍ദാന്‍ മുന്നോട്ടു പോകുകയാണെങ്കില്‍ അമ്മാന്‍ താഴ്‌വരയിലേക്കുള്ള ജലവിതരണം ഇസ്രായേല്‍ അവസാനിപ്പിക്കും-ഷാരോണ്‍ പറഞ്ഞു. ഇസ്രായേല്‍ ന്യൂസ് വെബ്‌സൈറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1994 ഒക്ടോബര്‍ 26നാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉട
മ്പടിയുണ്ടാക്കിയത്. 25 വര്‍ഷത്തേക്ക് ജോര്‍ദാനിലെ ബഖൗറ ഗംറ് മേഖലകള്‍ ഇസ്രായേലിന് പാട്ടത്തിന് നല്‍കുന്നതായിരുന്നു കരാര്‍. ഇതിന്റെ കാലാവധി അവസാനിച്ചതോടെയാണ് കരാര്‍ പുതുക്കില്ലെന്ന് ജോര്‍ദാന്‍ അറിയിച്ചത്. ഇതിന് പകരമായി അമ്മാനിലേക്ക് വെള്ളം വിതരണം ചെയ്യാമെന്ന് ഇസ്രായേലും ഉടമ്പടി ചെയ്തിരുന്നു.

Related Articles