Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ടൗണുകളില്‍ വൈദ്യുതി വിഛേദിച്ച് ഇസ്രായേലിന്റെ ഭീഷണി

ജറൂസലേം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ടൗണുകളില്‍ വൈദ്യുതി വിഛേദിച്ച് ഇസ്രായേലിന്റെ ഭീഷണി. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നതിനു വേണ്ടിയാണ് ഇത്തരം നടപടികള്‍.

രാജ്യവും ലോകവും മുഴുവന്‍ പകര്‍ച്ചവ്യാധി സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഇസ്രായേല്‍ ചൂഷണം തുടരുകയാണെന്ന് ഫലസ്തീന്‍ പ്രാദേശിക മന്ത്രിസഭാംഗം മജീദ് അല്‍ സാലിഹ് പറഞ്ഞു. ഇസ്രായേലിന് ഫലസ്തീനു മേലുള്ള കുടിയേറ്റത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും സാലിഹ് പറഞ്ഞു.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും റെഡ്‌ക്രോസും അടക്കം സംഭവത്തില്‍ ഇടപെടണമെന്നും ഈ നിര്‍ണായക സമയത്ത് എല്ലാ ആരോഗ്യ രംഗത്തെ ബാധിക്കുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles