Current Date

Search
Close this search box.
Search
Close this search box.

ഹോളോകോസ്റ്റ്: പോളിഷ് അംബാസിഡറെ വിളിച്ചുവരുത്തി ഇസ്രായേല്‍

വാര്‍സോ: പോളിഷ് അംബാസിഡറെ വിളിച്ചുവരുത്തി ഇസ്രായേല്‍. രണ്ടാം ലോക യുദ്ധത്തില്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കാന്‍ ജൂതന്മാര്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് വിമര്‍ശകര്‍ പറയുന്ന പോളിഷ് ബില്ലിനെതിരെ കടുത്ത ആശങ്കയറിയിക്കാന്‍ പോളിഷ് അംബാസിഡറെ ഇസ്രായേല്‍ വിളിച്ചുവരുത്തി. വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള അവകാശങ്ങളുടെ പരിമിതികള്‍ അവതിരിപ്പിക്കുന്ന കരട് ബില്‍ പോളണ്ട് അധോസഭ വ്യാഴാഴ്ച പാസാക്കിയിരുന്നു. ഇതിനെ രൂക്ഷമായാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ യായിര്‍ ലാപിഡ് വിമര്‍ശിച്ചത്. ഇത് അപമാനകരമാണെന്ന് യായിര്‍ ലാപിഡ് പറഞ്ഞു.

രണ്ടാം ലോക യുദ്ധ കാലത്തെ ജൂതകൂട്ടക്കൊലയില്‍ അതിജീവിച്ചവരുടെയും, അവരുടെ പിന്‍ഗാമികളുടെയും വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള ആവശ്യത്തിന്റെ 90 ശതമാനം വരെ ഈ നിയമ നിര്‍മാണം ബാധിക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് ജൂതകൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തെ സംബന്ധിച്ചുള്ള ചരിത്രപരമായ ചര്‍ച്ചയല്ല. മറിച്ച്, രണ്ടാം ലോക യുദ്ധ കാലത്തെ ജൂതകൂട്ടക്കൊലയിലും, കമ്മ്യൂണിസ്റ്റ് ഭരണകാലത്തും വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ട പൗരന്മാരോടുള്ള പോളണ്ടിന്റെ ധാര്‍മിക കടമാണ് -ഇസ്രായേല്‍ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയെ പോളിഷ് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച വാര്‍സോയില്‍ വിളിച്ചുവരുത്തിയതായി ഉപ വദേശികാര്യ മന്ത്രി പവല്‍ ജബ്ലോന്‍സ്‌കി ഞായറാഴ്ച പറഞ്ഞു.

Related Articles