Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ ഗോലന്‍ കുന്നുകളില്‍ ഇസ്രായേലിന്റെ ബോംബിങ്

ദമസ്‌കസ്: തെക്കന്‍ സിറിയയിലെ ഗോലന്‍ മലനിരകളില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. തിങ്കളാഴ്ച രാത്രിയാണ് ഇസ്രായേല്‍ ജെറ്റ് വിമാനങ്ങള്‍ ഗോലന്‍ പ്രവിശ്യയില്‍ ബോംബ് വര്‍ഷിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിനോട് അതിര്‍ത്തി പങ്കിടുന്ന സിറിയയിലെ ഗോലന്‍ മലനിരകളില്‍ ശത്രുവിഭാഗം നടത്തിയ ബോംബാക്രമണ ശ്രമത്തിനുള്ള മറുപടിയായാണ് തങ്ങള്‍ ബോംബിങ് നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്.

സിറിയയുടെ നിരീക്ഷണ പോസ്റ്റുകള്‍,രഹസ്യാന്വേഷണ ശേഖരണ സംവിധാനങ്ങള്‍,ആന്റി എയര്‍ക്രാഫ്റ്റ് ബാറ്ററികള്‍,കമാന്‍ഡ് ബേസുകള്‍ എന്നിവക്കു നേരെയാണ് ആക്രമണം നടന്നത്.

അതേസമയം, തലസ്ഥാനമായ ദമസ്‌കസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നടന്ന ശത്രുക്കളുടെ ബോംബിങ്ങിനോട് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിച്ചതായി സിറിയന്‍ സ്റ്റേറ്റ് മീഡിയയും പ്രതികരിച്ചു. ഗോലന്‍ കുന്നുകളില്‍ ഇസ്രായേല്‍ സൈന്യം തുടര്‍ച്ചയായി കൈയേറ്റം നടത്തുന്നുണ്ട്.

Related Articles