Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഫാമില്‍ നിന്നും ഇസ്രായേലിന്റെ ഒലീവ് മോഷണം പതിവാകുന്നു

വെസ്റ്റ് ബാങ്ക്: ഏതെല്ലാം വിധത്തില്‍ ഫലസ്തീനില്‍ നുഴഞ്ഞു കയറി അധിനിവേശം നടത്താന്‍ പറ്റുമോ അതെല്ലാം മുറ പോലെ ചെയ്യുന്നുണ്ട് ഇസ്രായേല്‍. മോഷ്ടിച്ചും,കടന്നു കയറിയും,ആക്രമിച്ചും അന്യായ മാര്‍ഗങ്ങളിലൂടെ അധിനിവേശം തുടരുകയാണ് ജൂത കുടിയേറ്റക്കാര്‍. ഫലസ്തീന്‍ ഫാമുകളിലെ വിലപിടിപ്പുള്ള ഒലീവ് ഫലങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയിരിക്കുകയാണിപ്പോള്‍ ജൂതര്‍.

അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്‌ലസ് നഗരത്തിനു സമീപത്തെ ഫാമില്‍ നിന്നും ഒലീവ് മോഷ്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
മരത്തില്‍ നിന്നും ഒരാള്‍ വടിയെടുത്ത് ഒലീവ് അടിച്ചു കൊഴിക്കുന്നതും താഴെ ഒരാള്‍ അവ ശേഖരിക്കുന്നതുമാണ് മൊബൈലില്‍ പകര്‍ത്തിയ വീഡിയോവിലുള്ളത്.

എല്ലാ വര്‍ഷവും ഇത്തരത്തില്‍ മോഷണം നടക്കാറുണ്ടെന്നും കഴിഞ്ഞ വര്‍ഷം നബ്‌ലസ് ഏരിയയില്‍ നിന്നും ആയിരക്കണക്കിന് കിലോ ഒലീവ് ആണ് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ മോഷ്ടിച്ചതെന്നും ഇസ്രായേല്‍ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെയും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് മോഷണം നടക്കുന്നത്.

Related Articles