Current Date

Search
Close this search box.
Search
Close this search box.

പിഞ്ചുകുഞ്ഞിന്റെ മുന്‍പിലിട്ട് ഫലസ്തീനിയെ മര്‍ദിക്കുന്ന ഇസ്രായേല്‍ സൈന്യം -വീഡിയോ

ജറൂസലേം: ഇസ്രായേല്‍ സൈന്യം ഫലസ്തീനികളോട് കാണിക്കുന്ന വിവിധ തരം ക്രൂരതകള്‍ നിരന്തരം പുറത്തുവരാറുള്ളതാണ്. സ്വന്തം കുഞ്ഞിന്റെ മുന്‍പിലിട്ട് ഫലസ്തീനിയെ മര്‍ദിക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ടൈംസ് ഓഫ് ഇസ്രായേല്‍ പുറത്തുവിട്ട ഇതിന്റെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ ആണ് സംഭവം നടന്നത്. ഇവിടെ കുടിയേറിയ ഇസ്രായേല്‍ സൈന്യവും ഫലസ്തീന്‍ ജനതയും തമ്മില്‍ നിരന്തരം ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. അത്യാധുനിക മെഷീന്‍ ഗണ്ണും തോക്കും ഉപയോഗിച്ച് ഫലസ്തീനികളെ ഭീഷണിപ്പെടുത്തുന്ന ഇസ്രായേല്‍ സൈന്യത്തെ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയാണ് ഫലസ്തീനികള്‍ നേരിടാറുള്ളത്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നതും.

തന്റെ ചെറിയ കുട്ടി തങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് രണ്ട് ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനിയായ പിതാവിനെ മര്‍ദിക്കുന്നതാണ് വിഡീയോവില്‍ ഉള്ളത്. എന്നാല്‍ തന്റെ മകന് അഞ്ച് വയസ്സേ ആയിട്ടുള്ളൂവെന്നും അവന്‍ കല്ലെറിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് പിതാവ് ആരോപണം നിഷേധിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ വാദപ്രതിവാദവും പരസ്പരം തര്‍ക്കവും ഉണ്ടാവുന്നു. കുട്ടിക്ക് എത്ര വയസ്സായി എന്നത് ഞങ്ങളുടെ വിഷയമല്ലെന്നും, നിങ്ങളുടെ കൈ ഞങ്ങള്‍ക്ക് നേരെ ഉയര്‍ത്തേണ്ട എന്നും പറഞ്ഞ് ആക്രോശിക്കുന്നു. ഇതിനിടെ രണ്ടാമത്തെ സൈനികന്‍ പിതാവിന്റെ മുഖത്തും ദേഹത്തും തോക്കുപയോഗിച്ച് അടിക്കുകയും തള്ളിമാറ്റുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നോക്കി നില്‍ക്കുകയാണ് അഞ്ചുവയസ്സുകാരനായ മകന്‍.

കഴിഞ്ഞ വര്‍ഷം മെയില്‍ നിരായുധനായ ഒരു ഫലസ്തീന്‍ യുവാവിനു നേരെ അകാരണമായി ഇസ്രായേല്‍ സൈന്യം വെടിവെച്ചിരുന്നു. ഇരു കൈകളും പൊക്കി നടന്നു നീങ്ങുമ്പോള്‍ സൈന്യം പിന്നില്‍ നിന്നും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

Related Articles