Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇസ്രായേല്‍

അബൂദബി: യു.എ.ഇയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇസ്രായേല്‍. അറബ് രാഷ്ട്രവുമായുള്ള ആദ്യത്തെ വലിയ വ്യാപാര കരാറാണിത്. മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ക്കിടയില്‍ വ്യാപാരം ശക്തിപ്പെടുത്തുന്നത് മുന്‍നിര്‍ത്തിയാണ് നീക്കം. ഇസ്രായേല്‍ സാമ്പത്തിക, വ്യവസായ മന്ത്രി ഒര്‍ന ബാര്‍ബിവായും യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയും ദുബായില്‍ വെച്ച് ചൊവ്വാഴ്ച കരാറില്‍ ഒപ്പുവെച്ചു. മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണിത് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വ്യാപാര നിരക്കുകള്‍, ഇറക്കുമതി, ബൗദ്ധിക സമ്പത്ത് എന്നിവ നിര്‍വചിച്ചുകൊണ്ടുള്ള വ്യാപാര കരാര്‍ കൂടുതല്‍ ഇസ്രായേല്‍ കമ്പനികള്‍ക്ക് യു.എ.ഇയില്‍ പ്രത്യേകിച്ച് ദുബായില്‍ ഓഫീസുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് യു.എ.ഇ-ഇസ്രായേല്‍ ബിസിനസ്സ് കൗണ്‍സില്‍ പ്രസിഡന്റ് ദൊറിയാന്‍ ബറാക് പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില് അംഗമാകാന്????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles