Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലേക്കുള്ള ഇന്ധനം ഇസ്രായേല്‍ വീണ്ടും തടയുന്നു

ഗസ്സ സിറ്റി:ഗസ്സ മുനമ്പിലേക്കുള്ള ഇന്ധനം തടഞ്ഞ് മനുഷ്യത്വ വിരുദ്ധ നടപടികളുമായി ഇസ്രായേല്‍ വീണ്ടും രംഗത്ത്. കരീം ഷാലോം അതിര്‍ത്തിയിലൂടെ ഗസ്സക്കാര്‍ക്ക് അടിയന്തരാവശ്യമുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ പ്രവേശനമാണ് ഇസ്രായേല്‍ വിലക്കുന്നത്. ഖത്തറിന്റെതടക്കമുള്ള വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും അടിയന്തിര സഹായങ്ങള്‍ പോലും ഗസ്സയിലേക്ക് കയറ്റിവിടാതെ ഇസ്രായേല്‍ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഖത്തറില്‍ നിന്നും വന്ന ടാങ്കറുകളെ ഗസ്സയിലേക്ക് കയറ്റി വിട്ടിരുന്നില്ല. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

ദിവസവും 450 മുതല്‍ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനമാണ് ഗസ്സക്ക് ആവശ്യമായിട്ടുള്ളത്. വര്‍ഷങ്ങളായി ഗസ്സ മുനമ്പ് വൈദ്യുതിക്ക് കനത്ത പ്രതിസന്ധി നേരിടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ഇന്ധനക്ഷാമവും ആണ് ഇതിന്റെ പ്രധാന കാരണം. ഇത് പരിഹരിക്കാനാണ് ഖത്തറടക്കം വിവിധ രാജ്യങ്ങള്‍ ഗസ്സയിലേക്ക് ഇന്ധനം കയറ്റി അയക്കുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇസ്രായേല്‍ ട്രക്കുകള്‍ തടയുകയാണ് ചെയ്യുന്നത്.

Related Articles