Current Date

Search
Close this search box.
Search
Close this search box.

പെഗാസസ്: എന്‍.എസ്.ഒയുടെ നിരോധനം നീക്കാന്‍ യു.എസിന് ഇസ്രായേല്‍ സമ്മര്‍ദ്ദം

തെല്‍അവീവ്: ചാര സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്ന ഇസ്രായേല്‍ ഇലക്‌ട്രോണിക് കമ്പനിയായ എന്‍.എസ്.ഒയുടെ നിരോധനം നീക്കാന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റായ ആക്‌സിയോസ്. ഈ ആവശ്യം ബൈഡന്‍ ഭരണകൂടം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനെയും രണ്ട് ഇസ്രായേല്‍ ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് വെബ്‌സൈറ്റിന്റെ തെല്‍അവീവിലെ റിപ്പോര്‍ട്ടറായ ബറാക് റാവിഡ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മറ്റൊരു യു.എസ് ഉദ്യോഗസ്ഥന്‍ ഈ വാര്‍ത്ത തള്ളിക്കളയുകയും ചെയ്തു.

യു.എസ് വാണിജ്യ വകുപ്പിന്റെ കരിമ്പട്ടികയില്‍ നിന്ന് എന്‍.എസ്.ഒയെ നീക്കം ചെയ്യുന്നത് ബൈഡന്‍ ഭരണകൂടത്തിന്റെ നാടകീയമായ പിന്‍വാങ്ങലായിരിക്കും. കോണ്‍ഗ്രസിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും പുരോഗമന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നവരില്‍ നിന്നും, സൈബര്‍ സുരക്ഷാ സമൂഹത്തില്‍ നിന്നും അത് വിമര്‍ശനം ഉയര്‍ത്തുന്നതായിരിക്കും -ബറാക് റാവിഡ് പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് ഇലക്‌ട്രോണിക് രഹസ്യാന്വേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കന്‍ഡിരു (Candiru), എന്‍.എസ്.ഒ എന്നീ ഇസ്രായേല്‍ കമ്പനികളെ യു.എസ് വാണിജ്യ മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അത് യു.എസ് ദേശീയ സുരക്ഷയെയും വിദേശ താല്‍പര്യങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു.

കഴിഞ്ഞ ജൂലൈ മുതല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് രാഷ്ട്രങ്ങള്‍ക്ക് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ഇസ്രായേലിന് അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്‍.എസ്.ഒ കമ്പനി നിര്‍മിച്ച പെഗാസസ് സോഫ്റ്റ്‌വെയര്‍ പല രാജ്യങ്ങളിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ഹാക്ക് ചെയ്യുന്നതിന് ഉപയോഗിച്ചുവെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം കമ്പനി സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles