Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലേക്കുള്ള നടപ്പാത ഇസ്രായേല്‍ വീണ്ടും തുറന്നു

ഗസ്സ സിറ്റി: വടക്കന്‍ ഗസ്സ മുനമ്പിലേക്കുള്ള കാല്‍നടപ്പാത ഇസ്രായേല്‍ വീണ്ടും തുറന്നു നല്‍കി. എറിസ് ക്രോസിങ് പോയിന്റ് ആണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം തുറന്നു നല്‍കിയത്. അധിനിവേശ ഗസ്സ മുനമ്പിലേക്കുള്ള ഏക കാല്‍നടപ്പാതയായ ഇത് ഫലസ്തീനികളുടെ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് അടച്ചിരുന്നത്. കഴിഞ്ഞയാഴ്ച പ്രക്ഷോഭങ്ങള്‍ ശാന്തമായതിനെത്തുടര്‍ന്നാണ് അതിര്‍ത്തി തുറന്നു നല്‍കുന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ പറഞ്ഞു.

ആഴ്ചകളില്‍ അരങ്ങേറുന്ന ഫലസ്തീന്റെ പ്രതിഷേധ പരിപാടികളെ തുടര്‍ന്ന് ഓഗസ്റ്റ് 19നായിരുന്നു അതിര്‍ത്തി അടച്ചിരുന്നത്. ഗസ്സയിലേക്ക് അടിയന്തര സഹായങ്ങളും മറ്റും എത്തിക്കുന്നത് ഈ അതിര്‍ത്തികളിലൂടെയാണ്. ഇടക്കിടെ അതിര്‍ത്തി അടച്ച് ഇസ്രായേല്‍ ഫലസ്തീനികളെ ബുദ്ധിമുട്ടിക്കാറുണ്ട്.

Related Articles