Current Date

Search
Close this search box.
Search
Close this search box.

ആഫ്രിക്കന്‍ മേഖലയിലും സാന്നിധ്യമറിയിച്ച് റുവാണ്ടയില്‍ ഇസ്രായേല്‍ എംബസി

കിഗലി: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും തങ്ങളുടെ പ്രാധിനിത്യം അറിയിച്ച് ഇസ്രായേല്‍ റുവാണ്ടയില്‍ എംബസി തുറന്നു. റോന്നി ആദമിനെയാണ് റുവാണ്ടയിലെ ഇസ്രായേല്‍ അംബാസിഡറായി നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ഇസ്രായേല്‍ എംബസി തുറന്നത്.

ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റുവാണ്ടയുടെ തലസ്ഥാനമായ കിഗലിയില്‍ വെച്ച് റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയുമായി റോന്നി ആദം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 20ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡ് സന്ദര്‍ശിച്ചിരുന്നു. തടര്‍ന്ന് പ്രസിഡന്റ് ഇദ്‌രിസ് ഡെബിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പുന:രാരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം എങ്ങിനെ മെച്ചപ്പെടുത്താം എന്ന അന്വേഷണത്തിലായിരുന്നു ഇസ്രായേല്‍.

Related Articles