Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധം: ഇസ്രായേല്‍ പ്രതിനിധികളുടെ ബഹ്‌റൈന്‍ സന്ദര്‍ശനം റദ്ദാക്കി

മനാമ: ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രതിനിധി സംഘത്തിന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം റദ്ദാക്കി. ബഹ്‌റൈനില്‍ നടക്കുന്ന ബിസിനസ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇസ്രായേലില്‍ നിന്നുള്ള വ്യാപാരി സംഘം മനാമയിലേക്ക് പുറപ്പെടാനൊരുങ്ങിയിരുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് കിങ്ഡവുമായി മികച്ച ബന്ധം സ്ഥാപിക്കുക കൂടിയായിരുന്നു ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ തന്നെ രഹസ്യ ബന്ധം നിലനിര്‍തത്തിയിരുന്നതായും ആരോപണമുണ്ട്.

ഇസ്രായേല്‍ പ്രതിനിധികളെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്ത് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ നടപടിയില്‍ ഈ മാസമാദ്യം ബഹ്‌റൈനിലെ പ്രമുഖ ഷിയ പണ്ഡിതന്‍ ആയതുള്ള ശൈഖ് ഇസ ഖാസിം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

അതേസയമം സുരക്ഷാ കാരണങ്ങളാല്‍ ബഹ്‌റൈനിലേക്കുള്ള യാത്ര റദ്ദാക്കിയതായി ഇന്ന് രാവിലെയ ഇസ്രായേല്‍ പ്രതിനിധി സംഘം അറിയിക്കുകയായിരുന്നു.

Related Articles