Current Date

Search
Close this search box.
Search
Close this search box.

ഗോലന്‍ കുന്നുകളിലെ ഇസ്രായേല്‍ കുടിയേറ്റം: ഔദ്യോഗിക പ്രഖ്യാപനം നടത്തി

തെല്‍അവീവ്: ഗോലന്‍ കുന്നുകളില്‍ ഇസ്രായേല്‍ കുടിയേറിയ പ്രദേശങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു നിര്‍വഹിച്ചു. യു.എസ് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയോട് കൂടിയാണ് ഗോലന്‍ മലനിരകള്‍ ഇസ്രായേല്‍ സമ്പൂര്‍ണമായി കൈയടക്കുന്നത്.

ഫലസ്തീന്റെ ഭൂപ്രദേശമായ ഗോലന്‍ മലനിരകള്‍ ഇസ്രായേല്‍ അധികൃതമായി കൈവശപ്പെടുത്തിയ മേഖലകളാണ് കഴിഞ്ഞ ദിവസം നെതന്യാഹു പുനര്‍നാമകരണം ചെയ്തത്. ട്രംപ് മലനിരകള്‍ എന്നാണ് പുതിയ പേര്. ബ്രൂകിം എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. 30 വര്‍ഷം പഴക്കമുള്ള പ്രദേശത്തെ ജനസംഖ്യ 10 ആണ്. ട്രംപിന്റെ പിന്തുണക്ക് നന്ദി അറിയിച്ച നെതന്യാഹു ട്രംപ് തന്റെ മികച്ച സുഹൃത്താണെന്നും പറഞ്ഞു. ഗോലന്‍ കുന്നുകള്‍ നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും പ്രഖ്യാപന വേളയില്‍ അദ്ദേഹം പറഞ്ഞു.

Related Articles