Current Date

Search
Close this search box.
Search
Close this search box.

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ ഇസ്രായേല്‍ മന്ത്രി അല്‍ അഖ്‌സ സന്ദര്‍ശിച്ചു

ജറൂസലേം: ഫലസ്തീനികള്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച് ഇസ്രായേല്‍ മന്ത്രി മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ മന്ത്രിസഭയിലെ ലികുദ് പാര്‍ട്ടി അംഗവും സാംസ്‌കാരിക കായിക വകുപ്പ് മന്ത്രിയുമായ മിരി റെഗവ് ആണ് അധിനിവേശ ജറൂസലേമും അല്‍ അഖ്‌സയും സന്ദര്‍ശിച്ചത്. അവരുടെ രാഷ്ട്രീയ ക്യാംപയിന്റെ ഭാഗമായും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും പ്രതിഛായ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാമറ സംഘത്തോടൊപ്പം അവര്‍ അധിനിവേശ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് വിമര്‍ശനമുണ്ട്. ഇസ്രായേല്‍ സൈന്യത്തിന്റെ കനത്ത സുരക്ഷ വലയത്തില്‍ 40 അംഗ സംഘമാണ് മന്ത്രിയോടൊപ്പം ജറൂസലേമില്‍ പര്യടനം നടത്തിയത്. ഈ സമയത്ത് പള്ളി അധികാരികള്‍ക്കും തൊഴിലാളികള്‍ക്കും മസ്ജിദില്‍ പ്രവേശിക്കുന്നതിന് ഇസ്രായേല്‍ സൈന്യം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. മസ്ജിദിനു സമീപത്തു നിന്നും ഒരു ഫലസ്തീനിയെ അറസ്റ്റു ചെയ്തതായും തീവ്രജൂത കുടിയേറ്റക്കാര്‍ മസ്ജിദിനു നേരെ നിരന്തരം ആക്രമവും കല്ലേറും നടത്തുന്നതായും അല്‍ അഖസ് ഡയറക്ടര്‍ ഷെയ്ഖ് ഒമര്‍ അല്‍ കിസ്‌വാനി പറഞ്ഞു.

Related Articles